മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലുള്ള ‘ദൃശ്യം 3’ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം തുടരുന്നു. ചിത്രത്തിന്റെ റിലീസിന് മുൻപേ ഉയർന്നിരുന്ന വലിയ പ്രതീക്ഷകൾ അന്വർത്ഥമാക്കിക്കൊണ്ട്, ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം തന്നെ 50 കോടി രൂപയിലധികം ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.
ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന അഭിപ്രായമാണ് പൊതുവേ ഉയരുന്നത്. മോഹൻലാലിന്റെ മികച്ച പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണമായി പ്രേക്ഷകർ വിലയിരുത്തുന്നത്.
ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ 100 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിടുമെന്നാണ് വ്യാപകമായ വിലയിരുത്തൽ. ഏപ്രിൽ 2-ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് മാറ്റിവെക്കുകയും പിന്നീട് മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്യുകയുമായിരുന്നു.
തങ്ങളുടെ പ്രിയതാരത്തിനുള്ള പിറന്നാൾ സമ്മാനമായാണ് ആരാധകർ ഈ റിലീസിനെ നോക്കിക്കാണുന്നത്. തിയേറ്ററുകളിൽ വലിയ ജനശ്രദ്ധ നേടുന്ന ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്ഫോമിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
ആമസോൺ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം സ്ട്രീം ചെയ്യുക. എന്നാൽ, തിയേറ്റർ പ്രദർശനം പൂർത്തിയായ ശേഷമേ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
അതേസമയം, തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് മോഹൻലാൽ ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

