ഡൽഹി മെട്രോയിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിഐഎസ്എഫ് ജവാനെതിരെ കടുത്ത നടപടിയുമായി അധികൃതർ രംഗത്ത്. യാത്രക്കാരിയുടെ ദൃശ്യങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയെന്ന ഗുരുതരമായ കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കർശന വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സിഐഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സ് ഔദ്യോഗികമായി വ്യക്തമാക്കി. ആരോപണവിധേയനായ ജവാനെ അടിയന്തര സ്വഭാവത്തിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
എയിംസ് മെട്രോ സ്റ്റേഷൻ പരിസരത്തുവെച്ചാണ് യുവതിയുടെ ചിത്രങ്ങൾ ജവാൻ അനുവാദമില്ലാതെ ഫോണിൽ പകർത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹയാത്രക്കാർ ഇയാളുടെ ഫോൺ പരിശോധിക്കുകയായിരുന്നു.
തുടർന്ന് യുവതിയുടെ ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെ യാത്രക്കാർ ജവാനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയും മെട്രോ സ്റ്റേഷനിൽ പ്രതിഷേധം ഉയർത്തുകയും ചെയ്തു.
സംഭവം വലിയ വിവാദമായി മാറിയതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ ഇടപെടുകയും ജവാനെതിരെ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

