സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തേക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ് ക്ലിക്സ് (Clicks) കമ്പനി. കഴിഞ്ഞ വർഷം ഐഫോണുകൾക്കായി പ്രത്യേക ക്യുഡബ്ല്യുഇആർടിവൈ (QWERTY) കീബോർഡ് കവറുകൾ പുറത്തിറക്കി ശ്രദ്ധേയമായ കമ്പനി, ഇത്തവണ ആൻഡ്രോയിഡ് ഫോൺ വിപണിയിലേക്കാണ് കടന്നുവരുന്നത്.
‘ക്ലിക്സ് കമ്മ്യൂണിക്കേറ്റർ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഉപകരണം ഈ വർഷം നാലാം പാദത്തിൽ (Q4) വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉപയോക്താക്കളുടെ കാര്യക്ഷമമായ ഉപയോഗത്തിന് മുൻഗണന നൽകിയാണ് പുതിയ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇത് സംബന്ധിച്ച വിവരങ്ങൾ പ്രീ-ഓർഡർ ചെയ്ത ഉപയോക്താക്കൾക്ക് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ ഫോൺ പ്രവർത്തിക്കുകയെന്നത് ഉപയോക്താക്കൾക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കായി കാത്തിരിക്കേണ്ടതില്ലാത്ത സൗകര്യം ഒരുക്കുന്നു.
ബാറ്ററി സാങ്കേതികവിദ്യയിലും നിർണ്ണായകമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച 4,000mAh ബാറ്ററിയെക്കാൾ 11.25 ശതമാനം ശേഷിയുള്ള 4,450mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോണിന്റെ പ്രീ-ഓർഡറിനായി രണ്ട് മാർഗ്ഗങ്ങളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 199 ഡോളർ അടച്ച് ഫോൺ റിസർവ് ചെയ്യാം, ഫോൺ വിപണിയിൽ എത്തുമ്പോൾ ബാക്കി തുക നൽകിയാൽ മതിയാകും.
അല്ലെങ്കിൽ 499 ഡോളർ നൽകി മുഴുവൻ തുകയും മുൻകൂറായി അടയ്ക്കാവുന്നതാണ്. ഇത്തരത്തിൽ പൂർണ്ണ തുക മുൻകൂറായി നൽകി ബുക്ക് ചെയ്യുന്നവർക്ക് 50 ഡോളർ വിലമതിക്കുന്ന അധിക ബാക്ക് കവർ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
വരും മാസങ്ങളിൽ ഫോണിന്റെ കൂടുതൽ സാങ്കേതിക വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

