എറണാകുളം ജില്ലയിൽ തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്ന പ്രതിക്കെതിരെ കാപ്പ (KAAPA) നിയമപ്രകാരം കർശന നടപടി സ്വീകരിച്ചു. മാറംപിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെയാണ് (40) കരുതൽ തടങ്കലിൽ പാർപ്പിക്കാൻ അധികൃതർ ഉത്തരവിട്ടത്.
തുടർനടപടിയായി ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ജില്ലാ കലക്ടർ ജി.പ്രിയങ്ക പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവിറക്കിയത്.
പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, സംഘർഷം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഉവൈസ്. കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബംഗാൾ സ്വദേശിയുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ ബലമായി കവർച്ച ചെയ്യാൻ ശ്രമിക്കുകയും, ഇയാളെ ഹെൽമറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് നടപടി.
പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ നടപടികൾക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

