സംസ്ഥാന സർക്കാരിന്റെ ഭരണകാലാവധി പൂർത്തിയാകുന്നത് വരെ മുടിയും താടിയും മുറിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെ എട്ടു വർഷക്കാലം വ്രതമനുഷ്ഠിച്ച അയ്യപ്പഭക്തൻ ശ്രദ്ധേയനാകുന്നു. തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ.പ്രദീപ് (40) ആണ് ഇത്തരമൊരു അപൂർവ തീരുമാനത്തിലൂടെ മാധ്യമശ്രദ്ധ നേടിയത്.
2018-ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്ന സാഹചര്യത്തിലാണ് പ്രദീപ് ഇങ്ങനെയൊരു പ്രതിജ്ഞ എടുത്തത്.
“പിണറായി വിജയൻ ഭരണം അവസാനിച്ചിട്ടേ താൻ താടിയും മുടിയും വടിക്കൂവെന്ന്” അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഈ തീരുമാനത്തിന്റെ ഭാഗമായി മൂന്ന് വർഷത്തോളം ഓട്ടോറിക്ഷയിൽ കേരളമുടനീളം സഞ്ചരിച്ച് അയ്യപ്പ ഭക്തരെ ഏകീകരിക്കാൻ പ്രദീപ് ശ്രമിച്ചിരുന്നു.
നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ അദ്ദേഹം തന്റെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ച് ശപഥം പൂർത്തിയാക്കി.
ഈ വിവരം ഫെയ്സ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പങ്കുവെക്കുകയും നാട്ടുകാർക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് പ്രദീപിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

