പത്തനംതിട്ടയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല വിനോദ വിജ്ഞാന ക്യാംപ് ‘നിലാവ് 2026’ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.
ആദി ശ്രേയസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ച ക്യാംപിൽ വിവിധ വിജ്ഞാന സെഷനുകൾ ക്രമീകരിച്ചിരുന്നു. ബാല സാഹിത്യകാരൻ റെജി മലയാലപ്പുഴ, വി.കെ.ബാബുരാജ് എന്നിവർ ക്യാംപിലെ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും കലാ-കായിക രംഗങ്ങളിൽ മികവ് പുലർത്തിയവരെയും ആദരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പുരുഷോത്തമൻ പിള്ള, ബാലവേദി രക്ഷാധികാരി ബി.ഹരിദാസ്, സുഹാസ് എം.
ഹനീഫ്, നഗരസഭാ കൗൺസിലർ മഞ്ജു പ്രദീപ്, സി.സി.ഗോപാലകൃഷ്ണൻ, അക്ഷയ ദാസ്, സനില സുനിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബാലവേദിയുടെ പുതിയ ഭാരവാഹികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു.
റയാൻ ടി. നിവിലിനെ പ്രസിഡന്റായും അക്ഷയ ദാസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

