പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ചെറിയ തട്ടുകട പ്രദേശവാസികൾക്ക് ഒരു സാധാരണ വ്യാപാര സ്ഥാപനത്തിനപ്പുറം സൗഹൃദങ്ങൾ ഒത്തുചേരുന്ന ഒരിടമാണ്.
കളിയത്ത് വീട്ടിൽ പ്രകാശൻ (63) എന്ന വ്യക്തി കഴിഞ്ഞ 33 വർഷമായി ഈ കടയിലൂടെ നൽകി വരുന്ന സേവനവും കരുതലും പ്രദേശത്തെ ജനങ്ങൾക്ക് വലിയൊരു ആശ്വാസമാണ്. ശാരീരിക അവശതകളെ തുടർന്ന് താൻ ഏർപ്പെട്ടിരുന്ന പരമ്പരാഗത ജോലിയിൽ നിന്ന് വിരമിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രകാശൻ ഉപജീവനമാർഗ്ഗമെന്ന നിലയിൽ ഈ തട്ടുകട
ആരംഭിച്ചത്. മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും അന്നത്തെ അതേ തനിമയും രുചിയും നിലനിർത്തുന്നതിൽ അദ്ദേഹം അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
ഇവിടത്തെ പരിപ്പുവടയും ഉള്ളിവടയും തേടി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്തുന്നത് ഈ ചെറിയ കടയുടെ ജനപ്രീതിയുടെ തെളിവാണ്. പാചകവാതക വിലവർധനവും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ സംസ്കാരവും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, തന്നെ തേടി എത്തുന്നവരുടെ സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരമെന്ന് പ്രകാശൻ പറയുന്നു.
“കേവലം ലാഭത്തേക്കാൾ ഉപരിയായി സ്നേഹത്തോടെയുള്ള പെരുമാറ്റമാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്.” ലാഭത്തേക്കാൾ ഉപരിയായി സ്നേഹനിർഭരമായ പെരുമാറ്റമാണ് തന്റെ സ്ഥാപനത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

