പത്തനംതിട്ട ബാലവേദി സംഘടിപ്പിച്ച അവധിക്കാല വിനോദ വിജ്ഞാന ക്യാംപായ ‘നിലാവ് 2026’, പ്രശസ്ത സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.
ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ആദി ശ്രേയസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജ്ഞാനപ്രദമായ വിവിധ സെഷനുകൾക്ക് ബാലസാഹിത്യകാരൻ റെജി മലയാലപ്പുഴ, വി.കെ.
ബാബുരാജ് എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വിവിധ കലാ-കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. പുരുഷോത്തമൻ പിള്ള, ബാലവേദി രക്ഷാധികാരി ബി.
ഹരിദാസ്, സുഹാസ് എം. ഹനീഫ്, നഗരസഭാ കൗൺസിലർ മഞ്ജു പ്രദീപ്, സി.സി.
ഗോപാലകൃഷ്ണൻ, അക്ഷയ ദാസ്, സനില സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാംപിനോടനുബന്ധിച്ചു ചേർന്ന യോഗത്തിൽ ബാലവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റയാൻ ടി. നിവിൻ പ്രസിഡന്റായും അക്ഷയ ദാസ് സെക്രട്ടറിയായും ചുമതലയേൽക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

