ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇലോൺ മസ്ക് ചരിത്രപരമായ സാമ്പത്തിക നേട്ടത്തിന്റെ വക്കിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ ശരിയാവുകയാണെങ്കിൽ, വരും ആഴ്ചകളിൽ ലോകത്തിലെ ആദ്യത്തെ ട്രില്യണയർ എന്ന പദവിയിലേക്ക് അദ്ദേഹം ഉയരുമെന്നാണ് വിലയിരുത്തൽ.
മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ്എക്സിന്റെ വരാനിരിക്കുന്ന ഓഹരി വിപണി പ്രവേശനമാണ് ഇത്തരമൊരു സാമ്പത്തിക കുതിപ്പിന് കളമൊരുക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) നടപടികൾ സ്പേസ്എക്സ് ഇതിനകം പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.
അടുത്ത മാസം അമേരിക്കൻ ഓഹരി വിപണിയിൽ കമ്പനിയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോക്കറ്റ് നിർമ്മാണ മേഖലയിലും സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങളിലും ശക്തമായ സാന്നിധ്യമാണ് സ്പേസ്എക്സ് ഉറപ്പിച്ചിട്ടുള്ളത്.
ഇതിനുപുറമെ, മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ്എഐ (xAI), സ്പേസ്എക്സിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സാമ്പത്തിക റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വർഷം 1860 കോടി ഡോളർ വരുമാനം നേടിയപ്പോൾ 490 കോടി ഡോളർ നഷ്ടമാണ് രേഖപ്പെടുത്തിയത്.
നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ 470 കോടി ഡോളർ വരുമാനം നേടാനായെങ്കിലും 130 ഡോളർ നഷ്ടം നേരിട്ടു. 10,200 കോടി ഡോളറിന്റെ ആസ്തിയും 6000 കോടി ഡോളറിന്റെ ബാധ്യതയും കമ്പനിയുടെ കണക്കുകളിൽ ഉൾപ്പെടുന്നു.
സ്പേസ്എക്സിന്റെ വിപണി മൂല്യം 1.25 ലക്ഷം കോടി ഡോളറായി കണക്കാക്കുമ്പോൾ, ഇതിന്റെ 85 ശതമാനം ഓഹരികളും മസ്കിന്റെ ഉടമസ്ഥതയിലാണെന്നത് ശ്രദ്ധേയമാണ്. ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിന് ശേഷം അദ്ദേഹത്തിന്റെ ആസ്തി 1.25 മുതൽ 1.5 ലക്ഷം കോടി ഡോളർ വരെ ഉയർന്നേക്കാമെന്നാണ് നിരീക്ഷണം.
മുൻ വർഷം 50,000 കോടി ഡോളർ സമ്പാദ്യം കൈവരിച്ച ആദ്യ വ്യക്തിയെന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതേസമയം, സ്പേസ്എക്സിൽ നിന്ന് പ്രതിവർഷം 54,080 ഡോളർ മാത്രമാണ് മസ്ക് പ്രതിഫലമായി കൈപ്പറ്റുന്നതെന്ന് ഐപിഒ രേഖകൾ വ്യക്തമാക്കുന്നു.
ശമ്പളത്തെക്കാൾ ഉപരിയായി, ടെസ്ല, സ്പേസ്എക്സ് തുടങ്ങിയ കമ്പനികളിലെ ഓഹരി നിക്ഷേപങ്ങളാണ് മസ്കിന്റെ സമ്പത്തിന്റെ പ്രധാന സ്രോതസ്സുകൾ. കമ്പനികളുടെ വിപണി മൂല്യത്തിൽ ഉണ്ടാകുന്ന ഓരോ ചെറിയ വർധനവും അദ്ദേഹത്തിന്റെ ആസ്തിയിൽ നേരിട്ട് പ്രതിഫലിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

