കൊട്ടാരക്കര വയയ്ക്കൽ സ്വദേശി ജി.പി. നന്ദന തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായി ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ നിയമനം. ഐഎഎസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് നന്ദന ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.
ചുമതലയേൽക്കുന്നതിന് മുന്നോടിയായി, പരിശീലനം പൂർത്തിയാക്കിയ സഹപ്രവർത്തകരായ പത്തുപേരോടൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ നേരിൽ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ച തനിക്ക് വലിയ പ്രചോദനമായെന്ന് നന്ദന വ്യക്തമാക്കി.
‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളാണ് നന്ദനയെ സ്വാധീനിച്ചത്.
കൂടിക്കാഴ്ചയ്ക്കിടെ ഡാനിയേൽ ഗോൾമാന്റെ ഇമോഷനൽ ഇന്റലിജൻസ് എന്ന പുസ്തകം ഇവർ വിജയ്ക്ക് സമ്മാനമായി നൽകി. വളരെ ഹൃദ്യമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
മികച്ച നേട്ടത്തോടെ പരിശീലനം പൂർത്തിയാക്കിയാണ് നന്ദന സേവന രംഗത്തേക്ക് പ്രവേശിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

