സമൂഹമാധ്യമങ്ങൾ വഴി ഗ്ലാമർ ജീവിതവും വൻ സാമ്പത്തിക ലാഭവും വാഗ്ദാനം ചെയ്ത് യുവതികളെ വലയിലാക്കുന്ന സംഘം കൊച്ചിയിൽ പോലീസിന്റെ പിടിയിലായി. മോഡലിങ് പരിശീലനം, ഹോട്ടൽ പ്രമോഷൻ ഇവന്റുകൾ, ദുബായ് വിഡിയോ ഷൂട്ട് തുടങ്ങിയവയ്ക്കായി വിദേശയാത്ര, ആഡംബര ഹോട്ടലുകളിലെ താമസം, വിനോദയാത്ര എന്നിവയാണ് ഇവർ റീലുകളിലൂടെ വാഗ്ദാനം ചെയ്തിരുന്നത്.
സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന മധ്യവർഗ കുടുംബങ്ങളിലെ യുവതികളാണ് പ്രധാനമായും ഇവരുടെ കെണിയിൽ അകപ്പെട്ടിരുന്നത്. കഴിഞ്ഞ ഒരു ആഴ്ചയായി ഈ സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.
എറണാകുളത്തെ ഗുണ്ടയും സഹോദരിയുമാണ് ഈ വിദേശ റാക്കറ്റിന്റെ പ്രധാന കണ്ണികൾ. ഇവർക്കുവേണ്ടി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതും ഇരകളെ കൈമാറുന്നതും സിന്ധുവാണ്.
സോഷ്യൽ മീഡിയ റീലുകൾ നിർമ്മിച്ച് യുവതികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് അലീനയാണ്. കേസിലെ പ്രതിയായ മഞ്ജിമയുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
ഈ സംഘം പ്രവർത്തിക്കുന്ന രീതി ഇപ്രകാരമാണ്:
സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ ആകർഷിച്ച ശേഷം മോഡലിങ് പരിശീലനവും വിദേശയാത്രയും വാഗ്ദാനം ചെയ്യുന്നു. തുടർന്ന് വിദേശത്തെ ഹോട്ടലുകളിൽ എത്തിച്ച് ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി വസ്തുക്കൾ കലർത്തി നൽകുന്നു.
പെൺകുട്ടികൾ അബോധാവസ്ഥയിലാകുമ്പോൾ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർച്ചയായി ചൂഷണം ചെയ്യുന്നതാണ് ഇവരുടെ രീതി.
ഇത്തരത്തിൽ ഭീഷണി ഭയന്നാണ് പലരും പരാതിപ്പെടാൻ മടിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

