കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ വീടിന് തീപിടിച്ച് അടുക്കളയും ഡ്രോയിങ് റൂമും പൂർണ്ണമായി കത്തിനശിച്ചു. പേരാമ്പ്ര മേപ്പയ്യൂർ കീഴ്പയ്യൂർ റോഡ് കൊട്ടാരമുക്ക് തയ്യിൽ അഷറഫ് എന്ന ആളുടെ വീടിനാണ് തീപിടുത്തമുണ്ടായത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ തീയണയ്ക്കാനുള്ള തീവ്രശ്രമം നടത്തി.
പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗവും ഡ്രോയിങ് റൂമും പൂർണ്ണമായും കത്തിനശിച്ചു.
ഫ്രിഡ്ജ്, കിച്ചൻ ക്യാബിനറ്റ്, മറ്റ് അടുക്കള ഉപകരണങ്ങൾ, വാതിലുകൾ, ജനലുകൾ, വിവിധ ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയെല്ലാം തീപിടിത്തത്തിൽ കരിഞ്ഞുപോയി. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ ഒ.കെ.വേണു, വിജീഷ്, സനൽ രാജ്, ജിനേഷ്, സജിത്ത്, ഗിരീഷ്, സത്യൻ, ജിഷാദ്, ഹോം ഗാർഡ് ഉദ്യോഗസ്ഥരായ വിജേഷ്, രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

