സാമൂഹിക മാധ്യമങ്ങളിലൂടെ ഗ്ലാമർ ലോകവും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്ത് യുവതികളെ കെണിയിൽപ്പെടുത്തിയിരുന്ന സംഘം കൊച്ചിയിൽ പിടിയിലായി. മോഡലിങ് പരിശീലനം, ഹോട്ടൽ പ്രമോഷൻ പരിപാടികൾ, വിദേശ രാജ്യങ്ങളിലേക്കുള്ള വിഡിയോ ഷൂട്ടിങ്, ആഡംബര ഹോട്ടലുകളിലെ താമസം തുടങ്ങിയ പ്രലോഭനങ്ങൾ നൽകിയാണ് പ്രതികൾ ഇരകളെ കണ്ടെത്തിയിരുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇടത്തരം കുടുംബങ്ങളിലെ യുവതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടയും സഹോദരിയുമാണ് ഈ വിദേശ റാക്കറ്റിന്റെ പ്രധാന സൂത്രധാരകർ. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും ഇരകളെ കൈമാറുന്നതിനും നേതൃത്വം നൽകുന്നത് സിന്ധുവാണ്.
സമൂഹമാധ്യമങ്ങളിൽ റീലുകൾ നിർമ്മിച്ച് യുവതികളെ നേരിട്ട് ബന്ധപ്പെടുന്നത് അലീന എന്നയാളാണ്. കേസിൽ മഞ്ജിമ എന്നയാളുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.
സംഘത്തിന്റെ പ്രവർത്തനരീതി വളരെ ആസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആകർഷകമായ ഓഫറുകൾ നൽകി യുവതികളെ വിശ്വസിപ്പിക്കുന്നു.
തുടർന്ന് ഇവരെ വിദേശത്തെ ഹോട്ടലുകളിൽ എത്തിച്ച് ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി വസ്തുക്കൾ കലർത്തി നൽകുന്നു. ബോധരഹിതരാകുന്ന യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയാണ് ഇവരുടെ രീതി.
ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തുടർച്ചയായി ചൂഷണം ചെയ്യുന്നതിനാൽ പല ഇരകളും പരാതി നൽകാൻ വിമുഖത കാണിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

