ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ വൈഭവ് സൂര്യവംശി ഒന്നാമതെത്തി. 38 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഈ സീസണിൽ ആകെ 579 റൺസാണ് സ്വന്തമാക്കിയത്.
കൂടാതെ, സീസണിൽ 53 സിക്സുകൾ പറത്തിയ താരം ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഈ കുതിപ്പിന് പിന്നാലെ മിച്ചൽ മാർഷ്, ഹെൻറി ക്ലാസൻ, വിരാട് കോലി, സഞ്ജു സാംസൺ തുടങ്ങിയ പ്രമുഖ താരങ്ങൾ പട്ടികയിൽ പിന്നിലേക്ക് തള്ളപ്പെട്ടു.
രാജസ്ഥാൻ റോയൽസിനെതിരെ 57 പന്തിൽ 96 റൺസ് നേടിയ ലഖ്നൗ സൂപ്പർ ജയന്റ്സ് ഓപ്പണർ മിച്ചൽ മാർഷ് 13 കളികളിൽ 563 റൺസുമായി രണ്ടാം സ്ഥാനത്തുണ്ട്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹൈദരാബാദിന്റെ ഹെൻറി ക്ലാസൻ 555 റൺസുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഗുജറാത്ത് ഓപ്പണർ സായ് സുദർശൻ 13 മത്സരങ്ങളിൽ നിന്ന് 554 റൺസുമായി നാലാം സ്ഥാനത്താണ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ സുദർശന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാനുള്ള അവസരമുണ്ട്.
തൊട്ടുപിന്നിലായി 12 മത്സരങ്ങളിൽ നിന്ന് 552 റൺസുമായി ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ അഞ്ചാം സ്ഥാനത്തുണ്ട്. വിരാട് കോലി 13 മത്സരങ്ങളിൽ 542 റൺസുമായി ആറാം സ്ഥാനത്താണ്.
ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ കെ.എൽ. രാഹുൽ 13 മത്സരങ്ങളിൽ 533 റൺസുമായി ഏഴാം സ്ഥാനത്തേക്ക് മാറി.
എട്ടാം സ്ഥാനത്തുള്ള ഹൈദരാബാദിന്റെ അഭിഷേക് ശർമ 13 മത്സരങ്ങളിൽ നിന്ന് 507 റൺസ് നേടിയിട്ടുണ്ട്. ചെന്നൈക്കെതിരായ അർധസെഞ്ചുറിയോടെ 490 റൺസ് തികച്ച കിഷൻ ഒമ്പതാം സ്ഥാനത്തെത്തി.
13 മത്സരങ്ങളിൽ 477 റൺസുള്ള സഞ്ജു സാംസൺ പത്താം സ്ഥാനത്താണ്. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ 13 പന്തിൽ 27 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

