നെടുമുടി പൊലീസ് സ്റ്റേഷന് സമീപം പമ്പയാറ്റിൽ നിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആറ്റിൽ മീൻ പിടിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ചൂണ്ടയിൽ ബാഗ് കുടുങ്ങിയതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
കുട്ടികൾ ബാഗ് കരയ്ക്കെത്തിച്ച് പരിശോധിച്ചപ്പോഴാണ് അസ്ഥികൾ ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം 30 സെന്റീമീറ്റർ നീളമുള്ള അസ്ഥി, ഇടുപ്പെല്ല്, കീഴ്താടി, പല്ലുകൾ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
അസ്ഥികളിൽ പേന കൊണ്ടുള്ള അടയാളങ്ങൾ കാണപ്പെട്ടതിനാൽ, മെഡിക്കൽ വിദ്യാർഥികൾ പഠന ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. ബാഗിനുള്ളിൽ നിന്ന് മാസ്കും സോപ്പും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത നെടുമുടി പൊലീസ്, അസ്ഥികൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയക്കുമെന്ന് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

