യാത്രക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾക്ക് (12081 / 12082) ആലുവ റെയിൽവേ സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേയുടെ പുതിയ തീരുമാനപ്രകാരം മേയ് 22 മുതൽ ഈ സ്റ്റോപ്പ് പ്രാബല്യത്തിൽ വരും.
നിശ്ചയിച്ചിട്ടുള്ള സമയക്രമം താഴെ പറയുന്നതാണ്: 1. കണ്ണൂർ – തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് (12081) രാവിലെ 08.48-ന് ആലുവയിലെത്തും.
രണ്ട് മിനിറ്റ് നേരത്തെ സ്റ്റോപ്പിന് ശേഷം 08.50-ന് ട്രെയിൻ യാത്ര തുടരും. 2.
തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082) വൈകിട്ട് 07.19-ന് ആലുവയിൽ എത്തിച്ചേരും. തുടർന്ന് 07.21-ന് ട്രെയിൻ യാത്ര തുടരുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

