ചെങ്കടലിലെ വിമത നീക്കങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ യെമൻ സർക്കാരും സൗദി അറേബ്യയും ചേർന്ന് വൻ സൈനിക നടപടിക്ക് തുടക്കമിട്ടു. ഇറാന്റെ പിന്തുണയോടെ നിലനിൽക്കുന്ന ഹൂതികൾക്ക് എതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘യെമൻ ഡോൺ’ എന്ന പേരിൽ സംയുക്ത മിലിറ്ററി ക്യാംപെയ്ൻ ആരംഭിച്ചതായി യെമൻ ഔദ്യോഗികമായി വ്യക്തമാക്കി.
ഈ സൈനിക നീക്കത്തിന്റെ ഭാഗമായി നൂറിലധികം യുദ്ധവിമാനങ്ങൾ വ്യോമാക്രമണത്തിൽ പങ്കെടുത്തതായും യെമൻ സൈന്യത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സൗദി സഖ്യസേന അറിയിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പൂർണ്ണമായി തിരിച്ചുപിടിക്കുന്നത് വരെ ആക്രമണങ്ങൾ തുടരുമെന്നാണ് സഖ്യസേനയുടെ നിലപാട്.
ഹൂതികളുടെ നൂറിലധികം തന്ത്രപ്രധാന കേന്ദ്രങ്ങൾ ഇതിനോടകം തകർത്തിട്ടുണ്ട്. വിമതരുടെ അധീനതയിലുള്ള യെമൻ തലസ്ഥാനമായ സന മോചിപ്പിക്കുക, ഭരണകൂട
സംവിധാനങ്ങൾ പൂർവസ്ഥിതിയിലാക്കുക, ഹൂതികളുടെ അട്ടിമറി നീനങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഈ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ സനയും വടക്കുപടിഞ്ഞാറൻ മേഖലകളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്.
ഈ സാഹചര്യത്തിലാണ് സായുധസേന ‘സ്ട്രാറ്റജിക് ഒഫൻസിവ്’ ആരംഭിച്ചിരിക്കുന്നത്. ചെങ്കടലിലെ നിർണ്ണായകമായ ബാബ് അൽ മൻദേബ് കടലിടുക്ക് മേഖലയിലും സൈന്യം ശക്തമായ വ്യോമസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സഖ്യസേന കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

