തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 17 പേരുടെ മരണത്തിന് കാരണമായ സംഭവത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് നടപടി സ്വീകരിച്ചത്.
സർക്കാർ, കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി ദേവസ്വം ബോർഡ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. സംഭവത്തിൽ ജൂൺ 16-നകം വിശദീകരണം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 21-ാം തീയതിയാണ് തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോടുള്ള ശാലയിൽ വൻ സ്ഫോടനമുണ്ടായത്. കിലോമീറ്ററുകളോളം ദൂരേക്ക് കേൾക്കാവുന്ന തരത്തിലുള്ള വലിയ സ്ഫോടനമാണ് ഉണ്ടായത്.
സ്ഫോടനത്തെ തുടർന്ന് സമീപത്തെ പാടശേഖരത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. സ്ഫോടനസ്ഥലത്ത് നിന്നും 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണിരുന്നു.
ഈ ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി സർക്കാർ നേരത്തെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെയാണ് അന്വേഷണ കമ്മീഷൻ ചെയർമാനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

