ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ നിലനിന്നിരുന്ന എല്ലാ ക്രിമിനൽ കുറ്റങ്ങളും യുഎസ് നീതിന്യായ വകുപ്പ് റദ്ദാക്കി. ന്യൂയോർക്കിലെ കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന സുപ്രധാനമായ സെക്യൂരിറ്റീസ്-വയർ തട്ടിപ്പ് കേസടക്കമുള്ള നടപടികളാണ് ഇതോടെ പൂർണ്ണമായും അവസാനിപ്പിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസിൽ നടന്നുവന്ന വിവിധ നിയമനടപടികൾക്കാണ് ഇതോടെ അവസാനമായത്. ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നൽകിയ വിവരങ്ങളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് ചുമത്തപ്പെട്ട
സിവിൽ കേസുകൾ കഴിഞ്ഞ ആഴ്ച യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഒത്തുതീർപ്പാക്കിയിരുന്നു. കോടതി രേഖകൾ പ്രകാരം, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ തന്നെ കേസ് ഒത്തുതീർപ്പാക്കുന്നതിനായി ഗൗതം അദാനി 6 മില്യൺ യുഎസ് ഡോളറും (ഏകദേശം 50 കോടി രൂപ), സാഗർ അദാനി 12 മില്യൺ യുഎസ് ഡോളറും (ഏകദേശം 100 കോടി രൂപ) പിഴയായി നൽകാൻ സമ്മതിക്കുകയായിരുന്നു.
ഇതിനുപുറമെ, എൽ പി ജി ഇറക്കുമതിയിൽ ഇറാനെതിരെയുള്ള യുഎസ് ഉപരോധം അദാനി ഗ്രൂപ്പ് ലംഘിച്ചു എന്ന ആരോപണവും യുഎസ് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ ഒത്തുതീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കാനും വിവരങ്ങൾ കൈമാറാനും അദാനി ഗ്രൂപ്പ് തയ്യാറായതിനെത്തുടർന്ന്, 275 മില്യൺ യുഎസ് ഡോളർ (ഏകദേശം 2300 കോടി രൂപ) പിഴയായി നൽകാൻ അവർ സമ്മതിച്ചു.
ഇതിനു പകരമായി ഒരു ലക്ഷം കോടി രൂപ അമേരിക്കയിൽ നിക്ഷേപിക്കാമെന്ന ഉറപ്പും അദാനി ഗ്രൂപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

