സംസ്ഥാനത്തെ മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കായി 3.95 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കായി നേരത്തെ 1.35 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
എന്നാൽ, വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും സാമ്പത്തിക ചെലവും ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശത്തെത്തുടർന്ന്, പൊതുമരാമത്ത് കെട്ടിട വിഭാഗം നിലവിൽ എസ്റ്റിമേറ്റ് പുനഃപരിശോധിച്ച് വരികയാണ്.
മന്ത്രിമാരുടെ വസതികളിൽ ഏറ്റവും ഉയർന്ന തുക വകയിരുത്തിയിരിക്കുന്നത് മൻമോഹൻ ബംഗ്ലാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് (81.06 ലക്ഷം രൂപ). മറ്റ് വസതികളും അവയ്ക്കായി അനുവദിച്ച തുകയും താഴെ പറയുന്നവയാണ് (ലക്ഷം രൂപയിൽ): അജന്ത – 58.74, പൗർണമി – 40.81, നെസ്റ്റ് – 40.67, കവടിയാർ ഹൗസ് – 40.06, ഉഷസ്സ് – 40.03, ഗംഗ – 31.53, പമ്പ – 31.43, പെരിയാർ – 31.26.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

