മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് പരിശോധനയില്‍ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിലായി. ഊരകം പുത്തന്‍പീടിക കോഴിക്കര മാട്ടില്‍ ഉസ്മാന് (28), മൊറയൂര്‍ സ്വദേശി കൊളൊറുടിവില് ഫിറോസ് (38), വേങ്ങര തച്ചാരുപടി ക്കല്‍ അഷ്റഫ്(37) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വില്‍പ്പനക്കായി എത്തിച്ചതാണ് ലഹരിമരുന്നെന്നും അഷ്ഫിന്റെ പേരില്‍ മൂന്ന് കേസുകള്‍ ഉള്ളതായും പൊലീസ് അറിയിച്ചു.
ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ വിഷ്ണു, ബിജു, മുഹമ്മദ് സലീം, ജസീര്‍, രജിത്ത്, കോട്ടക്കല്‍ എ.എസ്.ഐ രാമദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സംഭവത്തിൽ എക്സൈസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റൊരു സംഭവത്തില്‍, തിരൂര്‍ നഗരത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 2.2 കിലോഗ്രാം കഞ്ചാവുമായി തിരൂര്‍ സ്വദേശിയെ പിടികൂടി.
വെട്ടം പറവണ്ണ സ്വദേശി അരയന്റെ പുരക്കല്‍ ഷഹലു (22) ആണ് അറസ്റ്റിലായത്. തിരൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അനുശ്രീയും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ചാണ് ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
റെയ്ഡില്‍ ഇന്‍സ്പെക്ടറെ കൂടാതെ അസിസ്റ്റന്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.കെ. സൂരജ്, പി.
പ്രഗേഷ്, പ്രിവന്റിവ് ഓഫീസര്‍ ഗിരീഷ്, ഷിജിത്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കണ്ണന്, ശരത്, വിനീഷ്, ഡ്രൈവര്‍ ശ്രീജിത് എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

