സ്ത്രീകളുടെ ആരോഗ്യത്തെ നിർണായകമായി സ്വാധീനിക്കുന്ന ഘടകമാണ് ഹോർമോൺ സന്തുലിതാവസ്ഥ. ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആർത്തവകാലങ്ങളിൽ ഉൾപ്പെടെ ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്.
ഈ അവസ്ഥകളെ ഫലപ്രദമായി നേരിടാനും ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
ഫ്ലാക്സ് സീഡുകൾ (Flax seeds) പോഷകസമൃദ്ധമായ ഒന്നാണ്. ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹോർമോണുകളെ ക്രമപ്പെടുത്താൻ സഹായിക്കും.
മഗ്നീഷ്യം, ഫോളറ്റ്, അയൺ, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയാൽ സമ്പന്നമായ ഇലക്കറികൾ സ്ത്രീകളുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം. ആരോഗ്യകരമായ കൊഴുപ്പുകൾ, ധാതുക്കൾ, പ്രോട്ടീൻ എന്നിവയുടെ കലവറയായ നട്സുകളും സീഡ്സുകളും ഹോർമോൺ പ്രവർത്തനങ്ങളെ സുഗമമാക്കാൻ സഹായിക്കുന്നു.
പ്രോബയോട്ടിക്കുകൾ അടങ്ങിയ തൈര് ഉൾപ്പെടുത്തുന്നത് ഹോർമോണുകളെ സന്തുലിതപ്പെടുത്താൻ മികച്ചതാണ്. പ്രോട്ടീൻ, ഫൈബർ, അയൺ എന്നിവ ധാരാളമടങ്ങിയ പയർവർഗ്ഗങ്ങൾ പതിവായി കഴിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.
ഇതിനുപുറമെ, പേരയ്ക്ക, ആപ്പിൾ, പിയർ, ഓറഞ്ച് തുടങ്ങിയ ഫൈബർ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

