ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് എതിരെ രൂക്ഷ പ്രതികരണവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ രംഗത്ത്. ഭരണഘടനയെക്കുറിച്ചുള്ള തന്റെ ചെറിയ അറിവ് വെച്ച് തനിക്ക് അതിനുള്ള അധികാരം ഉണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ വ്യക്തമാക്കി.
സർക്കാരിന് ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തോട് സൗഹാർദ്ദ ബന്ധമായിരിക്കണം വേണ്ടത്. ഗവർണർ എന്ന പദവിയെ ആദരവോടെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ പരിധിക്ക് പുറത്തു നിർത്തി ഗവർണർമാരെ ഏൽപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം, മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടും ഗവർണർ തള്ളി.
വിസിമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ വന്ന് തന്നോട് പറയട്ടെ, താൻ അപ്പോൾ മറുപടി നൽകാമെന്നും രാജേന്ദ്ര ആർലേക്കർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

