സ്മാർട്ട്ഫോൺ വിപണിയിലെ വേഗത്തിലുള്ള അപ്ഡേറ്റുകൾക്ക് പേരുകേട്ട ഗൂഗിൾ പിക്സൽ ഉപകരണങ്ങളിൽ പുതിയ പ്രശ്നങ്ങൾ കണ്ടെത്തി.
ഉപയോക്താക്കൾ ഏറെ പ്രയോജനപ്പെടുത്തുന്ന ഫീച്ചറുകളെയാണ് പുതിയ സാങ്കേതിക തകരാറുകൾ ബാധിച്ചിരിക്കുന്നത്. പിക്സൽ ഫോണുകളിലെ ജനപ്രിയ ജെസ്ചർ ഫീച്ചറായ ‘ഫ്ലിപ്പ് ടു ഷിഹ്’ (Flip to Shhh) ആണ് ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്നത്.
ഫോൺ കമിഴ്ത്തി വെക്കുമ്പോൾ യാന്ത്രികമായി ‘ഡു നോട്ട് ഡിസ്റ്റർബ്’ (DnD) മോഡിലേക്ക് മാറുന്ന ഈ സംവിധാനമാണ് പണിമുടക്കിയിരിക്കുന്നത്. വിവിധ പിക്സൽ മോഡലുകളിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
റൊഡ്ഡിറ്റ് (Reddit) ചർച്ചകളിൽ നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ ഫോണുകളിൽ ഈ ഫീച്ചർ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടിട്ടുള്ളത്. ഡിജിറ്റൽ വെൽബീയിംഗ് (Digital Wellbeing) ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് വഴി താൽക്കാലിക പരിഹാരം കാണാമെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ദിവസങ്ങൾക്കകം പ്രശ്നം വീണ്ടും ആവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ആപ്പിലെ ക്രമീകരണങ്ങൾ റീസെറ്റ് ചെയ്യുകയോ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക മാത്രമാണ് നിലവിലുള്ള പോംവഴികൾ. ഇതിന് പുറമെ, ഗൂഗിൾ മെസേജുകളിലെ ആർസിഎസ് (RCS) ആക്ടിവേഷനുമായി ബന്ധപ്പെട്ട
പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ട്. പുതിയ ഫോണുകളിലേക്ക് മാറുന്ന ഉപയോക്താക്കൾക്കാണ് ഈ ബുദ്ധിമുട്ട് നേരിടുന്നത്.
പിക്സൽ ഫോണുകൾക്ക് പുറമെ സാംസങ് ഉപകരണങ്ങളിലും സമാന പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഗൂഗിൾ ഔദ്യോഗികമായി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും പരിഹാരങ്ങൾക്കായി പ്രവർത്തിച്ചുവരികയാണെന്നും സൂചനയുണ്ട്.
പുതിയ ഫോണിലേക്ക് മാറുന്നതിന് മുൻപ് പഴയ ഫോണിലെ ആർസിഎസ് ഓഫ് ചെയ്യണമെന്നും, ഡാറ്റ മൈഗ്രേഷൻ ടൂളുകൾ തൽക്കാലം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. കാരിയർ സേവനങ്ങളുമായി ബന്ധപ്പെട്ട
പ്രശ്നങ്ങളാകാം ഇതിന് കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

