തിരുവനന്തപുരം: സംസ്ഥാനത്ത് വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കഠിനംകുളം ചേരമാൻ തുരുത്ത് സ്വദേശിയായ മുഹമ്മദ് അസ്ജർ (36) ആണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘം നടത്തിയ നീക്കത്തിനൊടുവിൽ പ്രതിയുടെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: കഴിഞ്ഞ ജൂൺ 21-നാണ് 80 ഗ്രാം എംഡിഎംഎയുമായി അസ്ജറിനെ ഡാൻസാഫ് സംഘം ഇയാളുടെ വസതിയിൽ വെച്ച് ആദ്യമായി പിടികൂടുന്നത്.
തുടർന്ന് ഇയാളെ പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയിൽ ഉദ്യോഗസ്ഥരെ വെട്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സംഘം പ്രദേശത്താകെ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതി ദില്ലിയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. ഇതിനിടയിൽ ഇയാൾ വീണ്ടും രഹസ്യമായി നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം വീണ്ടും വീട് വളഞ്ഞ് പ്രതിയെ വലയിലാക്കിയത്.
തുടർനടപടികൾക്കായി കഠിനംകുളം പൊലീസിന് കൈമാറിയ പ്രതിയെ പിന്നീട് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

