നിലവിൽ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഗൂഗിൾ വാലറ്റ് സേവനങ്ങൾ പലതരത്തിലാണ് ലഭ്യമാകുന്നത്. ചിലയിടങ്ങളിൽ ജി-പേ (GPay) യോടൊപ്പം പ്രവർത്തിക്കുന്ന ഗൂഗിൾ വാലറ്റ്, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്.
ലൊക്കേഷൻ അടിസ്ഥാനത്തിൽ സേവനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിലും, ആപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ഗൂഗിൾ വാലറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ‘ജെമിനി’ (Gemini) സംയോജിപ്പിക്കുന്നത് ആപ്പിന്റെ പ്രവർത്തനരീതിയെത്തന്നെ മാറ്റിയെഴുതാൻ സഹായിക്കും.
നിലവിൽ ലോയൽറ്റി കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, ട്രാൻസ്പോർട്ട് പാസുകൾ, ഹെൽത്ത് ഐഡികൾ, ടിക്കറ്റുകൾ എന്നിവ സൂക്ഷിക്കാൻ ഗൂഗിൾ വാലറ്റ് മികച്ചൊരു സംവിധാനമാണ് ഒരുക്കുന്നത്. ജിമെയിലിലെ (Gmail) ബുക്കിംഗ് വിവരങ്ങൾ ഓട്ടോമാറ്റിക്കായി വാലറ്റിലേക്ക് എത്തുന്ന സംവിധാനം ഇതിനകം തന്നെ ലഭ്യമാണ്.
എന്നാൽ, ഒരേസമയം നിരവധി പാസുകൾ വാലറ്റിൽ ഉണ്ടാകുമ്പോൾ കൃത്യമായത് തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾ പ്രയാസപ്പെടാറുണ്ട്. ജെമിനിയുടെ സാന്നിധ്യം ഈ പ്രക്രിയയെ കൂടുതൽ ലളിതമാക്കും.
യാത്രകളുമായി ബന്ധപ്പെട്ട ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ, ഇവന്റ് പാസുകൾ എന്നിവ ഉപയോഗിച്ച് ജെമിനിയുടെ സഹായത്തോടെ ഒരു ‘ട്രാവൽ ഡയറി’ തയ്യാറാക്കാൻ സാധിക്കും.
മാത്രമല്ല, ഇത്തരം വിവരങ്ങൾ ഗൂഗിൾ ഡോക്സിലേക്ക് (Google Docs) നേരിട്ട് മാറ്റാനും ജെമിനി വഴി സാധ്യമാകും. പഴയ പാസുകൾ തിരയുന്നതിനും, താൻ ഏറ്റവും കൂടുതൽ സന്ദർശിച്ച നഗരങ്ങൾ അല്ലെങ്കിൽ ഉപയോഗിച്ച എയർലൈനുകൾ ഏതൊക്കെയെന്ന് മനസ്സിലാക്കുന്നതിനും ജെമിനിയുടെ സഹായം പ്രയോജനപ്പെടുത്താം.
സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന കാര്യത്തിലും ജെമിനി വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇടപാടുകളുടെ ചരിത്രം പരിശോധിക്കുമ്പോൾ, കൃത്യമായ തീയതികൾ മാത്രം നോക്കുന്നതിന് പകരം കഴിഞ്ഞ ആഴ്ചയിലോ മാസത്തിലോ നടത്തിയ ചെലവുകൾ വിശകലനം ചെയ്യാൻ ജെമിനിയോട് ആവശ്യപ്പെടാം.
ഭക്ഷണത്തിനും യാത്രാ ആവശ്യങ്ങൾക്കുമായി എത്ര തുക ചെലവഴിച്ചു എന്ന് വിഭാഗം തിരിച്ച് മനസ്സിലാക്കാനും, അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കാനും ഉപയോക്താക്കൾക്ക് സാധിക്കും. മറ്റ് ഗൂഗിൾ ആപ്പുകളിൽ ജെമിനി ഇതിനകം തന്നെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഗൂഗിൾ മാപ്സ്, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയവയിലെ ജെമിനി സംയോജനം നൽകുന്ന അനുഭവം കണക്കിലെടുക്കുമ്പോൾ, വാലറ്റിലും ഈ സാങ്കേതികവിദ്യ അനിവാര്യമാണെന്ന് വ്യക്തമാണ്. ജെമിനി ഇല്ലാത്ത ഗൂഗിൾ വാലറ്റ് ഒരു പൂർണ്ണതയില്ലാത്ത ആപ്പായി മാറുന്നുവെന്നതാണ് നിലവിലെ സാഹചര്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

