എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലീം ലീഗ് പ്രവർത്തകർ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പാലായിൽ എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ യോഗത്തിൽ സംസാരിക്കവെ മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
സുരേഷ് ഇട്ടികുന്നേലിന്റെ വാക്കുകൾ ഇങ്ങനെ: “ഒരു വെല്ലുവിളിയും നടക്കില്ല. കാസർകോട് തൊട്ട് തിരുവനന്തപുരം വരെയുള്ള രക്തസാക്ഷി മണ്ഡപങ്ങൾ നോക്കിക്കഴിഞ്ഞാൽ അറിയാം, ആരുടെ മണ്ഡപങ്ങളാണ് ഏറ്റവും കൂടുതൽ ഉള്ളതെന്ന്.
മുസ്ലീം ലിഗിൻ്റെയും വേറൊരു ജാതിയുടെയും ഇല്ല, ഇവിടെ നൂറെണ്ണം ഉണ്ടെങ്കിൽ 99 എണ്ണവും ഈഴവൻ്റേതാണ്. അതുകൊണ്ട് ഈ വെല്ലുവിളി വളരെ ധൈര്യപൂർവം ഏറ്റെടുക്കുന്നു.
എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയെ എവിടെ നേരിട്ടാലും മുസ്ലീം ലീഗിൻ്റെ മുഴുവൻ നേതാക്കന്മാരെയും നടുറോഡിൽ തടയും. വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാൽ തൊടുന്ന കൈ വെട്ടിക്കളയും”.
സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ തൊടുപുഴയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെ വെള്ളാപ്പള്ളി നടേശനെതിരെ പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. “ആരാടാ ഈ വെള്ളാപ്പള്ളി, ഏതവനാടാ ഈ സുകുമാരൻ, പാണക്കാട്ടെ ലീഗ് ആടാ…” എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.
ഈ സംഭവത്തിൽ പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. വെള്ളാപ്പള്ളിക്കെതിരായ പരാമർശങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

