കോഴിക്കോട് ജില്ലയിലെ വടകരയിലുള്ള എംഡിഎംഎ കേസിൽ അന്വേഷണ സംവിധാനങ്ങളുടെ ഭാഗത്തുനിന്നും കാര്യക്ഷമതയുണ്ടാകുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫീൽ വ്യക്തമാക്കി.
കേസിലെ പ്രതികൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച സംഭവം അതീവ ഗൗരവമുള്ളതാണെന്നും, ഇതിൽ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചകൾ വന്നിട്ടുണ്ടോ എന്ന് സമഗ്രമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം നേരിട്ട് ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വി.പി.
ദുൽഖിഫീൽ കൂട്ടിച്ചേർത്തു. കൂടാതെ, ഏറെ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണം നിലച്ച അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ അന്വേഷണ നടപടികൾ പാതിവഴിയിൽ സ്തംഭിച്ചത്. ഈ സാഹചര്യത്തിൽ അന്വേഷണത്തിലുണ്ടായ പാളിച്ചകൾ എന്തെല്ലാമാണെന്ന് അധികാരികൾ പരിശോധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

