തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരോക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ജാതി പറയുന്നവർ ഗുരുവിന്റെ പേരിൽ മുന്നോട്ടുപോകുന്നവരാണെന്നും അവരുമായി ഒരു ബന്ധമുണ്ടാക്കാനും സിപിഐ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സി.അച്യുതമേനോന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാറില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ചടങ്ങിൽ ബിനോയ് വിശ്വത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘‘ഗുരു അംഗീകരിക്കാത്ത ആശയം പറഞ്ഞുകൊണ്ട്, ജാതിവാദത്തിന്റെ കൊടിക്കൂറ ഇവിടെ പറപ്പിക്കാന്‍ ശ്രമിക്കുന്നവര്‍.
അവരുമായി കാറില്വച്ചോ കാറിനു പുറത്തുവച്ചോ ബന്ധമുണ്ടാക്കാന്‍ സിപിഐക്ക് താൽപര്യമുണ്ടായിട്ടില്ല. നാളെയും ഉണ്ടാകാന്‍ പോകുന്നില്ല.
ജാതിവാദം തെറ്റാണ്. ആ ജാതിവാദം പിന്തുടരുന്നവരാണ് അന്ധമായിട്ടുള്ള ഇസ്ലാമോഫോബിയ പരത്താന്‍ ശ്രമിച്ചതെന്ന് മറന്നുപോകാന്‍ പാടില്ല.
ഒരിക്കലും നീതീകരിക്കാന്‍ കഴിയാത്തതു പോലെ ഈ ജാതിവാദം കേരളത്തില്‍ അന്ധമായ ഇസ്ലാം വിരോധം പടര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ സിപിഐ ഒരിക്കല്‍ പോലും വെള്ളപൂശിയിട്ടല്ല.
നാളെയും വെള്ളപൂശില്ല’’. പമ്പയിൽ അയ്യപ്പസംഗമം നടന്ന വേളയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തന്റെ കാറിൽ കയറ്റിവിട്ട
സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പുതിയ നിലപാട് പ്രഖ്യാപനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

