കോഴിക്കോട് താമരശ്ശേരിക്കടുത്ത് കൂടത്തായിയിൽ കൃഷിസ്ഥലത്ത് ജോലിയിലേർപ്പെട്ടിരുന്ന യുവാവിന് പാമ്പു കടിയേറ്റു. തമിഴ്നാട് സേലം സ്വദേശിയായ ബാലാജി (38) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഇദ്ദേഹത്തിന്റെ വലതുകാലിലാണ് പാമ്പ് കടിച്ചത്.
കടിയേറ്റ ഉടൻ തന്നെ ബാലാജി കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

