കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം.
ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം നേതൃമാറ്റം ഉണ്ടായതിന്റെ ആവേശത്തിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പലയിടത്തും പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.
തിരുവനന്തപുരത്ത് കന്റോൺമെന്റ് വളപ്പിൽ ആരംഭിച്ച ആഘോഷം കെപിസിസി ആസ്ഥാനത്തേക്കും വ്യാപിച്ചു. പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തെത്തിയ വി.ഡി.
സതീശനെ പ്രവർത്തകർ വലിയ ആരവങ്ങളോടെയാണ് സ്വീകരിച്ചത്. ആലുവ ദേശത്തെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലും വലിയ തോതിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
ഇതിനു പുറമെ കാസർകോട്, കണ്ണൂർ, കോഴിക്കോട് ഡിസിസി, വയനാട് മാനന്തവാടി, തൃശൂർ ഡിസിസി എന്നിവിടങ്ങളിലും വലിയ ആഘോഷങ്ങൾ നടന്നു. പത്തനംതിട്ടയിൽ പടക്കം പൊട്ടിച്ചും, തൊടുപുഴയിൽ പ്രവർത്തകർ ഒത്തുചേർന്നും വിജയാഘോഷത്തിൽ പങ്കുചേർന്നു.
സതീശന്റെ നെട്ടൂരിലെ കുടുംബവീട്ടിലും പ്രവർത്തകർ ആവേശം പങ്കുവെക്കാൻ എത്തിച്ചേർന്നു. ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടമായ ഒമ്പത് വയസ്സുകാരി വിനോദിനിയും സന്തോഷം പ്രകടിപ്പിച്ചു.
വി.ഡി. സതീശന്റെ ഇടപെടലിലൂടെ കൃത്രിമക്കൈ ലഭിക്കുകയും വീട് നിർമ്മിച്ച് നൽകുകയും ചെയ്തിരുന്നു.
തനിക്ക് കരുതലും കൈത്താങ്ങുമായ സതീശനങ്കിൾ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയതിൽ സന്തോഷമെന്ന് വിനോദിനി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

