കെഎസ്ആർടിസിയുടെ ചങ്ങനാശേരി–വേളാങ്കണ്ണി ബസ് സർവീസിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി. വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് നിത്യേന നടത്തിയിരുന്ന സർവീസ് വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.
ഒരു കിലോമീറ്ററിന് 40 രൂപയിൽ താഴെ വരുമാനം ലഭിക്കുന്ന സർവീസുകൾ പുനഃക്രമീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. നിലവിൽ ഈ റൂട്ടിലെ വരുമാനം കിലോമീറ്ററിന് 33 മുതൽ 37 രൂപ വരെയായി കുറഞ്ഞതായി കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
രണ്ട് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ഉച്ചയ്ക്ക് 2.30-ന് ചങ്ങനാശേരിയിൽ നിന്ന് പുറപ്പെട്ടിരുന്ന ബസ്, ചങ്ങനാശേരി, കോട്ടയം, പാലാ, തൊടുപുഴ, തൃശൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഡിണ്ടിഗൽ, തഞ്ചാവൂർ വഴിയാണ് വേളാങ്കണ്ണിയിൽ എത്തിയിരുന്നത്.
വേളാങ്കണ്ണിയിൽ നിന്ന് തിരികെ ചങ്ങനാശേരിക്കുള്ള സർവീസും ഇതേ സമയത്തായിരുന്നു ക്രമീകരിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

