മലപ്പുറം വഴിക്കടവിൽ പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവിൽ മുങ്ങിത്താഴുകയായിരുന്ന എട്ടു വയസുകാരൻ ഷെബിൻഷാനെ പതിനൊന്നുകാരനായ അമൽഷാൻ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അത്തിക്കുണ്ട് കടവിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇരുവരും.
നീന്തുന്നതിനിടെ കയത്തിൽ അകപ്പെട്ട ഷെബിൻഷാൻ മുങ്ങിത്താഴുന്നത് കണ്ട്, രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശൻ അബൂബക്കറും ചുഴിയിൽപ്പെടുകയുണ്ടായി.
ഈ സാഹചര്യത്തിൽ അതീവ ധീരതയോടെ അമൽഷാൻ പുഴയിലേക്ക് ചാടുകയും ഷെബിൻഷാനെ സുരക്ഷിതമായി കരയിലെത്തിക്കുകയുമായിരുന്നു. അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് ലഭിച്ച അറിവ് വെച്ച്, ഷെബിൻഷാന് കൃത്യമായി സി.പി.ആർ നൽകാനും അമൽഷാൻ തയ്യാറായി.
ജലസേചനത്തിനായുള്ള പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന ഈ കടവിൽ ഏകദേശം രണ്ടാൾ താഴ്ചയിൽ വെള്ളമുണ്ട്. സമയോചിതമായ ഇടപെടലിലൂടെ സഹപാഠിയുടെ ജീവൻ രക്ഷിച്ച അമൽഷാന്റെ ധീരതയെ ഏവരും അഭിനന്ദിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

