തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് മേഖലയിൽ 30 വർഷം പിന്നിടുന്ന ആർടെക് റിയൽറ്റേഴ്സിന്റെ പുതിയ പ്രോജക്ടായ ‘ആർടെക് സെറീനിറ്റി’യുടെ ഭൂമിപൂജയും തറക്കല്ലിടലും മണ്ണന്തലയ്ക്ക് സമീപം നടന്നു. കമ്പനി മാനേജിങ് ഡയറക്ടർ ടി.എസ്.
അശോക്, തോമസ് ബാബു എന്നിവർ ചേർന്ന് ചടങ്ങുകൾ നിർവഹിച്ചു. ആർടെക് ജനറൽ മാനേജർ വിനോദ് ജി.നായർ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എംസി റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റ്, മികച്ച കണക്ടിവിറ്റിയും ആഡംബര സൗകര്യങ്ങളും ഒത്തുചേരുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2, 3 ബെഡ്റൂം അപ്പാർട്മെന്റുകളാണ് ഈ പ്രോജക്റ്റിന്റെ പ്രധാന ആകർഷണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

