കൊച്ചി: സ്വർണവില വരും ദിവസങ്ങളിലും ഉയരാൻ സാധ്യതയുണ്ടെന്നും, പ്രതിസന്ധിഘട്ടങ്ങളിൽ സാധാരണക്കാരന്റെ ഏക ആശ്രയമായ സ്വർണ നിക്ഷേപത്തെ തള്ളിക്കളയാനാവില്ലെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ (എകെജിഎസ്എംഎ). രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്യുമ്പോഴും, സ്വർണ വിപണിയെ പൂർണമായി മാറ്റിനിർത്തുന്നത് പ്രായോഗികമല്ലെന്ന് സംഘടന വ്യക്തമാക്കി.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണു സ്വർണവില ഉയരാൻ സാധ്യതയുള്ളത്. “സ്വർണത്തെ ആഭരണമെന്നതിലുപരി നിക്ഷേപമായി കണ്ട് അത്യാവശ്യത്തിന് വാങ്ങുന്നതിൽ ആശങ്കപ്പെടേണ്ടതില്ല.
വിദേശനാണ്യ ചോർച്ച തടയാൻ സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് നിർത്തിവയ്ക്കണമെന്ന നിർദേശം സാധാരണക്കാരെ സംബന്ധിച്ച് പ്രയാസകരമാണെന്നും” സംസ്ഥാന ചെയർമാൻ ഡോ. ബി.
ഗോവിന്ദൻ, സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ, ജനറൽ സെക്രട്ടറി കെ.എം. ജലീൽ എന്നിവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

