കൊച്ചി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 21 കിലോ കഞ്ചാവുമായി തമിഴ്നാട് മധുര സ്വദേശി സെൽവകുമാർ (35) പിടിയിലായി. ഇൻസ്പെക്ടർ ഡി.എസ്.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവ മുട്ടത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
പൊന്നുരുന്നിയിലായിരുന്നു പ്രതിയുടെ താമസം. പ്രതിയുടെ കൈവശമുണ്ടായിരുന്ന രണ്ട് കിലോഗ്രാം കഞ്ചാവിന് പുറമെ, ഇയാൾ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 19 കിലോ കഞ്ചാവുകൂടി എക്സൈസ് സംഘം കണ്ടെടുത്തു.
കൊച്ചി, ആലുവ, മരട്, ഇടപ്പള്ളി എന്നിവിടങ്ങളിൽ വിദ്യാർഥികൾക്കും ഐടി രംഗത്തെ യുവാക്കൾക്കും സ്ഥിരമായി കഞ്ചാവു വിറ്റിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ള ചെറുകിട
കഞ്ചാവു കച്ചവടക്കാരുമായും പ്രതിക്കു ബന്ധമുണ്ട്. അസി.എക്സൈസ് ഇൻസ്പെക്ടർ ഒ.എൻ.അജയകുമാർ, പ്രിവന്റീവ് ഓഫിസർമാരായ എൻ.സതീഷ് ബാബു, ടി.എസ്.പ്രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുധീഷ്, സുസ്മിത, ജയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

