തിരുവനന്തപുരം ∙ രാജ്യാന്തര നഴ്സസ് ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സംസ്ഥാന തല നഴ്സസ് ദിനാഘോഷം മേയ് 12 വൈകിട്ട് 4ന് എകെജി ഹാളിൽ നടക്കും. നഴ്സുമാരുടെയും നഴ്സിങ് വിദ്യാർഥികളുടെയും ഘോഷയാത്ര, മുതിർന്ന നഴ്സുമാരെ ആദരിക്കുന്ന ‘സ്നേഹാദരം’, ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട
പ്രതിഭകളെ ആദരിക്കുന്ന ‘പ്രതിഭാ വന്ദനം’ എന്നിവയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാകും.
‘Our Nurses our Future : Empowered nurses Save lives’ എന്നതാണ് ഈ വർഷത്തെ രാജ്യാന്തര നഴ്സസ് ദിന സന്ദേശം.
നഴ്സസ് വാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന ‘രക്തദാനം ജീവ ദാനം’ രക്തദാന ക്യാംപ്, പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികൾക്കായി ‘സ്നേഹ സാന്ത്വനം’, നിരാലംബരും അഗതികളുമായ രോഗികൾക്ക് പുതു വസ്ത്രവും ഡയപ്പറുകളും നൽകുന്ന ‘സ്നേഹസ്പർശം’, ഓട്ടോ – ടാക്സി തൊഴിലാളികൾക്കും പൊതുജനത്തിനും അടിയന്തര ഘട്ടങ്ങളിൽ പ്രയോജനമാകുന്ന ജീവൻരക്ഷാ പരിശീലന ക്ലാസുകൾ, കുടുംബശ്രീ പ്രവർത്തകർക്കായി സ്തനാർബുദ സ്വയം പരിശോധന പരിശീലനം, വർധിച്ചു വരുന്ന ഉഷ്ണ തരംഗത്തെ അതിജീവിക്കാനുള്ള മാർഗങ്ങൾ, പാമ്പുകടിയേറ്റാലുള്ള ചികിത്സാരീതികൾ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടി ‘അറിവിലൂടെ ആരോഗ്യം’, നഴ്സസ് വാരാഘോഷ പ്രചാരണ പരിപാടിയായ വിളംബര മഹോത്സവം, വർധിച്ചു വരുന്ന ലഹരിമരുന്ന് വിപത്തിനെതിരെ ലഹരി വിരുദ്ധ ചങ്ങല, നഴ്സുമാരുടെയും നഴ്സിങ് വിദ്യാർഥികളുടെയും കലാ – സാഹിത്യ മത്സരങ്ങൾ, കായികോത്സവം, വിജ്ഞാനോത്സവം എന്നിവ സംഘടിപ്പിച്ചിരുന്നു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

