യുഎസ് ഇറാൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി രാജ്യാന്തര തലത്തിൽ സൾഫ്യൂരിക് ആസിഡ് ക്ഷാമം അതിരൂക്ഷമാക്കി. വളം നിർമാണം, കെമിക്കൽസ്, ടെക്സ്റ്റൈൽസ്, മെറ്റൽ പ്രോസസിങ്, കംപ്യൂട്ടർ ചിപ്പുകളുടെ നിർമാണം ഉൾപ്പെടെ വിവിധ വ്യവസായ മേഖലകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥമാണ് സൾഫ്യൂരിക് ആസിഡ്.
ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രാസപദാർത്ഥങ്ങളിൽ ഒന്നുകൂടിയാണിത്.
സൾഫ്യൂരിക്ക് ആസിഡ് നിർമിക്കാൻ സൾഫർ എന്ന മൂലകം അത്യാവശ്യമാണ്. ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുമ്പോള് ലഭിക്കുന്ന ഉപ ഉൽപന്നങ്ങളിലൊന്നാണ് ഇത്.
ലോകത്തിന് ആവശ്യമായ സൾഫറിന്റെ വലിയൊരു പങ്കും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. കഴിഞ്ഞ വർഷം നാലിലൊന്ന് സൾഫറും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് എത്തിയെന്നാണ് കണക്ക്.
ലോകത്തിൽ ഏറ്റവും കൂടുതൽ സൾഫർ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്.
എങ്കിലും ഇതിൽ 90 ശതമാനവും തദ്ദേശീമായി തന്നെ ഉപയോഗിക്കുകയാണ്. മാത്രവുമല്ല ഉയർന്ന വിലയും ഗതാഗത ചെലവും കണക്കിലെടുത്ത് പല കമ്പനികളും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് സൾഫർ വാങ്ങിയിരുന്നത്.
ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ ഇതു മുടങ്ങി. സൾഫ്യൂരിക് ആസിഡിന്റെ മറ്റൊരു പ്രധാന ഉൽപാദകരായ ചൈന കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത് പ്രതിസന്ധി രൂക്ഷമാക്കി.
വളം വില വർധിച്ചതും ഭക്ഷ്യസുരക്ഷയിൽ ഭീഷണി നേരിട്ടേക്കുമെന്ന റിപ്പോർട്ടുകളുമാണ് ചൈനയെ നിയന്ത്രണങ്ങൾക്ക് പ്രേരിപ്പിച്ചത്.
തീവ്രത കൂടിയ ആസിഡുകളിലൊന്നായി പരിഗണിക്കുന്ന സൾഫ്യൂരിക് ആസിഡ് ഉൽപാദകർ അധികം സൂക്ഷിച്ചു വെക്കാത്തതും പ്രതിസന്ധിക്ക് കാരണമായെന്നാണ് വിദഗ്ധർ പറയുന്നത്. ഇവ സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധയും സംഭരണ ശാലകളും ആവശ്യമാണ്.
അതിനാൽ തന്നെ അധിക സ്റ്റോക്ക് മിക്കവരും കരുതാറില്ല. ഇതോടെ സൾഫ്യൂരിക് ആസിഡ് വില 80 ശതമാനം വരെ വർധിച്ചെന്നാണ് റിപ്പോർട്ട്.
നേരത്തെ കരുതി എങ്കിലും തിരിച്ചടി
സൾഫർ പ്രതിസന്ധി ലോകത്തെ മിക്ക രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും താരതമ്യേന യുഎസ് നല്ല നിലയിലാണ്.
വില കുറഞ്ഞിരുന്നപ്പോൾ യുഎസ് സൾഫർ ശേഖരം നല്ല രീതിയിൽ വർധിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ യുഎസിനെ കാര്യമായി ബാധിക്കാൻ ഇടയില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
എന്നാൽ രാജ്യാന്തര വിപണിയിൽ വില ഉയർന്നു നിൽക്കുന്നത് യുഎസിനും തിരിച്ചടിയാകുമെന്ന നിരീക്ഷണവുമുണ്ട്. രാജ്യാന്തര തലത്തിൽ ചെമ്പ് (കോപ്പർ) ഉൽപാദനം കുറയുകയും വില വർധിക്കുകയും ചെയ്താൽ യുഎസ് സാമ്പത്തിക മേഖലയ്ക്കും തിരിച്ചടിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

