ആലത്തൂർ ∙ വേനൽമഴ ആരംഭിച്ചതോടെ തരൂർ നെച്ചൂർ കുട്ടൻകോട് ഇന്ദിരയ്ക്ക് ആധിയായി. മേൽക്കൂര തകർന്ന്, ഓട് ഇളകി മാറി ജീർണ്ണാവസ്ഥയിലായ വീട്ടിനുള്ളിൽ എങ്ങനെ അന്തിയുറങ്ങും.
രാത്രി വയോധികരായ മാതാപിതാക്കൾ താമസിക്കുന്ന അടുത്തുള്ള കുടുംബവീട്ടിലേക്കു പോകും. അവിടെയാണ് അന്തിയുറക്കം.
ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടിനുള്ളിൽ നിന്ന് സാധനങ്ങൾ തൊഴുത്തിലേക്ക് മാറ്റിയിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ ഇന്ദിര പകൽ സമയം പണി കഴിഞ്ഞ് ആഹാരം ഉണ്ടാക്കി രാത്രി വീടുവിടും.
2020 ൽ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയുള്ള കാത്തിരിപ്പായിരുന്നു.
കഴിഞ്ഞ മാസമാണ് അർഹതാ ലിസ്റ്റിൽ പേരില്ലെന്നറിഞ്ഞത്. അതോടെ ആ സ്വപ്നം തകർന്നു.
54 കാരിയായ ഇന്ദിര തൊഴിലുറപ്പ് തൊഴിലാളിയാണ്. ഭർത്താവ് ഷൺമുഖൻ 24 വർഷം മുൻപ് മരിച്ചു.
ചെറുപ്രായത്തിലുള്ള 3 മക്കളെ സംരക്ഷിക്കേണ്ട ചുമതല ഇന്ദിരയുടെ ചുമലിലായി.
രണ്ട് പെൺകുട്ടികളെ വിവാഹം കഴിച്ചു കൊടുത്തു. മകൻ അഖിലേഷുമായാണ് താമസം.
കൂലിപ്പണിക്കാരനായ അഖിലേഷും അമ്മയും തറവാട്ടു വീട്ടിലാണ് തലചായ്ക്കുന്നത്. പിഎംഎവൈ പദ്ധതി പ്രകാരം ഇന്ദിരയ്ക്ക് വീട് നൽകാൻ പരിശ്രമിക്കുമെന്ന് പഞ്ചായത്ത് അധ്യക്ഷയും അയൽവാസിയുമായ ഗംഗാദേവി പറഞ്ഞു.
അതിന് അപേക്ഷ നൽകിയാലുടൻ അക്കാര്യം പരിഗണിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

