തിരുവനന്തപുരം∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനിലെ രാവിലത്തെ തിരക്കു കുറയ്ക്കാനായി എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് പേട്ട സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിക്കുന്നതു റെയിൽവേ പരിഗണിക്കുന്നു.
വൈകാതെ തീരുമാനമുണ്ടാകും. പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ കഴിഞ്ഞ ദിവസം പേട്ടയിൽ നിർത്തിയപ്പോൾ ഒട്ടേറെപ്പേർ അവിടെ ഇറങ്ങിയിരുന്നു.
തമ്പാനൂരിൽ സ്റ്റേഷൻ നവീകരണം നടക്കുന്നതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഏതാനും ട്രെയിനുകൾ കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കാനും കൂടുതൽ ട്രെയിനുകൾക്കു േപട്ടയിൽ സ്റ്റോപ് നൽകണമെന്നും ശുപാർശയുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. അപകടമുണ്ടായ എസ്കലേറ്റർ തുറക്കാൻ 2 ദിവസം കൂടി വേണ്ടി വരും.
ഇന്നലെയും അറ്റകുറ്റപ്പണി തുടർന്നു.
അതേസമയം സ്റ്റേഷനിൽ യാത്രക്കാർ വീഴുന്നതു പതിവാണെന്നു സ്ഥിരം യാത്രക്കാർ പറഞ്ഞു. മേയ് രണ്ടിന് ഉച്ചയ്ക്കു ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിൽ കയറിയ വയോധികയും കൊച്ചുമകനും എസ്കലേറ്ററിൽ നിന്നു പുറകിലേക്കു മറിഞ്ഞു വീണിരുന്നു.
ഇവരെ സഹായിക്കാൻ ശ്രമിച്ചയാളും താഴെ വീണുവെന്നു യാത്രക്കാരനായ പ്രിൻസ് പാങ്ങാടൻ പറഞ്ഞു.
കണ്ണൂർ ജനശതാബ്ദി സ്റ്റേഷനിൽ എത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. യാത്രക്കാരിൽ ഒരാൾ എമർജൻസി ബട്ടൺ അമർത്തിയാണ് എസ്കലേറ്റർ നിർത്തിയത്.
എസ്കലേറ്ററിനു സമീപം തിരക്കു നിയന്ത്രിക്കാൻ പൊലീസില്ലാത്തതാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. 3 പൊലീസുകാർ ഇവിടെ എയ്ഡ് പോസ്റ്റിലുണ്ടെങ്കിലും തിരക്കു നിയന്ത്രിക്കാൻ ആളില്ല.
ആർപിഎഫിന് ആൾക്ഷാമം കാരണം എല്ലാ പ്ലാറ്റ്ഫോമുകളിലും ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാനും കഴിയുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

