കോഴിക്കോട്∙ മാനത്തു മഴക്കാർ കാണുമ്പോൾ ഉണങ്ങാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്ക് ഓടാറുണ്ടോ? വസ്ത്രം എടുത്തു തീരുമ്പോഴേക്കും മഴയിൽ നനയാറുണ്ടോ? മഴമേഘങ്ങൾ വരുമ്പോൾ സ്വയം ഷെഡിലേക്ക് നീങ്ങുന്ന ഓട്ടമാറ്റിക് ഡ്രസിങ് ഹാങ്ങർ ഉണ്ടെങ്കിൽ ഈ പ്രശ്നങ്ങൾക്കു പരിഹാരമാകും.
സെൻസർ വഴി പ്രകാശം തിരിച്ചറിഞ്ഞ്, ഹാങ്ങർ സ്വയം നീങ്ങുന്ന സംവിധാനം ഡിഎൽഇപിസി ഇൻസ്പെയർ ജില്ലാതല പ്രദർശനത്തിലാണ് അവതരിപ്പിച്ചത്. പാചകവാതക ക്ഷാമമുള്ള ഘട്ടത്തിൽ ഉപയോഗപ്രദമായ പുകയില്ലാത്ത വിറകടുപ്പുകളും മേളയിൽ ശ്രദ്ധേയമായി.
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ നടക്കാവ് ഗേൾസ് ഹൈസ്കൂളിലാണു പ്രദർശനം സംഘടിപ്പിച്ചത്.
10 വിദ്യാർഥികൾ പങ്കെടുത്തു. നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഓഫിസർ മനോജ് തിവാരിയും സംസ്ഥാനത്തെ വിദഗ്ധരായ 6 ജൂറിമാരും വിധിനിർണയത്തിൽ പങ്കെടുത്തു.
തിഞ്ഞെടുക്കപ്പെടുന്നവർ 12ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

