തിരുവനന്തപുരം∙ നഴ്സസ് വാരാഘോഷത്തോടനുബന്ധിച്ചുള്ള നഴ്സുമാരുടേയും നഴ്സിങ് വിദ്യാർഥികളുടേയും കായികോത്സവത്തിന് തുടക്കം. അഡീഷനൽ ഡയറക്ടർ ഓഫ് നഴ്സിങ് ചാർജ് ടി.സുബ്രമണ്യൻ പതാക ഉയർത്തി.
ഇന്ത്യൻ റെയിൽവേസ് ഫുട്ബോൾ കോച്ച് ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളജ് ചീഫ് നഴ്സിങ് ഓഫീസർ ബീനാ ലാൽ അധ്യക്ഷയായി. അഡീഷനൽ ഡയറക്ടർ ഓഫ് നഴ്സിങ് സർവ്വീസ് ചാർജ് ടി.സുബ്രമണ്യൻ, നഴ്സസ് വാരാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എസ്.എസ്.ഹമീദ്, ആർസിസി ചീഫ് നഴ്സിങ് ഓഫീസർ ഇൻ ചാർജ് ആർ.സുനിത കുമാരി, സ്പോർട്സ് കൺവീനർ ബി.എസ്.അർച്ചന, ജോ.
കൺവീനർ എസ്.എസ്. ശ്രീജാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
10 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് കായിക, വിനോദ, ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

