കോഴിക്കോട് ∙ ജില്ലാ ഭരണസിരാകേന്ദ്രമായ കലക്ടറേറ്റിലും സിവിൽ സ്റ്റേഷനിലെ 180 ഓഫിസുകൾ പ്രവർത്തിക്കുന്ന 5 ബ്ലോക്ക് കെട്ടിടത്തിലും ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും സുരക്ഷാ പരിശോധന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്.
കലക്ടറേറ്റിലേക്ക് 2 ഗേറ്റ് വഴി പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും ഇവിടെയൊന്നും സുരക്ഷാ ഉദ്യോഗസ്ഥരില്ല.
പുറത്തു നിന്നുള്ള ഇരുചക്ര വാഹനങ്ങൾ കോംപൗണ്ടിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങൾ കയ്യടക്കിയിരിക്കുകയാണ്. പ്രധാന ഓഫിസുകൾ പ്രവർത്തിക്കുന്ന ഈ മേഖല ജില്ലയിലെ 3 പ്രധാന ‘സെൻസിറ്റീവ്’ മേഖലയായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും 3 മാസം മുൻപ് കലക്ടറേറ്റിനു മുന്നിലെ പൊലീസ് എയ്ഡ് പോസ്റ്റ് പിൻവലിച്ചു.
മാവോയിസ്റ്റ് ഭീഷണി, കലക്ടറുടെ വാഹനം കലക്ടറേറ്റ് ഓഫിസിനു മുന്നിൽ ആക്രമിച്ച സംഭവം എന്നിവയെത്തുടർന്ന് കലക്ടറേറ്റിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഓരോ ബ്ലോക്ക് കെട്ടിടത്തിലേക്കുമുള്ള വരാന്തയിൽ ഇരുമ്പ് ഗ്രിൽ ഗേറ്റ് സ്ഥാപിച്ചു സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ജനുവരി മുതൽ കലക്ടറേറ്റിനു മുന്നിലെ പൊലീസ് കാവൽ ഒഴിവാക്കി.
തുടർന്ന് കലക്ടറുടെ ഓഫിസിനു മുന്നിൽ കലക്ടർ ഡ്യൂട്ടിക്ക് എത്തുന്ന സമയം മുതൽ മാത്രം പൊലീസ് സുരക്ഷ ഏർപ്പെടുത്തി. നിലവിൽ കലക്ടറേറ്റിൽ കാവൽക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർ രാവിലെ 8.30ന് ആണ് ഡ്യൂട്ടി ആരംഭിക്കുന്നത്.
കലക്ടറേറ്റ് സുരക്ഷയ്ക്കായി പൊലീസ് സർജന്റിന്റെ ഡ്യൂട്ടി രാവിലെ 10ന് ആണ് തുടങ്ങുന്നത്.
പുറത്തുനിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കണം
പലയിടങ്ങളിലേക്കു പോകുന്നവർ രാവിലെ 8 ന് മുൻപ് കലക്ടറേറ്റിലെ മുൻവശത്തെ ഗേറ്റ് വഴി കയറി ഇരുചക്രവാഹനവും കാറും പാർക്ക് ചെയ്തു പോകുന്നതായാണ് വിവരം. കലക്ടറ്ററേറ്റിലെയും സിവിൽ സ്റ്റേഷനിലെയും ജീവനക്കാർ രാവിലെ 9.45ന് എത്തുമ്പോഴേക്കും പാർക്കിങ് മേഖലകൾ നിറഞ്ഞിരിക്കും.
നേരത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തിരിച്ചറിയാൻ സ്റ്റിക്കർ നൽകിയിരുന്നു. പിന്നീട് ഈ നടപടി തുടർന്നില്ല.
പ്രതിദിനം 3000 – 5000 പൊതു ജനങ്ങൾ വിവിധ ഓഫിസുകളിലായി കയറി ഇറങ്ങുന്നുണ്ട്.
ഇവരുടെ വാഹനവും പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. സിവിൽ സ്റ്റേഷനിലെ അതത് ബ്ലോക്ക് കെട്ടിടത്തിലെ ജീവനക്കാർക്ക് അവരുടെ കെട്ടിടത്തിനു സമീപം പാർക്കിങ് സൗകര്യം ഉണ്ട്.
എന്നാൽ കലക്ടറേറ്റ് പ്രധാന കവാടത്തിൽ വാഹനം നിർത്തുന്നതു സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കലക്ടറേറ്റിലെ പ്രധാന കവാടത്തിൽ സുരക്ഷ ശക്തമാക്കണമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

