മേലൂർ ∙ പഞ്ചായത്തിലെ പത്താം വാർഡ് പാലപ്പിള്ളിയിൽ തലേ ദിവസം വാങ്ങിയ റേഷനരി തിളപ്പിച്ചൂറ്റി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചോറ് കരിനീല നിറമായി മാറിയതായി പരാതി.
വീട്ടുകാർ പഞ്ചായത്ത് അംഗത്തെ അറിയിച്ചതിനെ തുടർന്നു കൊരട്ടി, മേലൂർ പഞ്ചായത്തുകളിലെ ആരോഗ്യ വിഭാഗം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവരം അറിയിക്കുകയും അവരെത്തി സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു കൊണ്ടു പോകുകയും ചെയ്തു.
ഒരാഴ്ച മുൻപ് വാർഡിൽ സമാന സംഭവം ഉണ്ടായതായി പരാതി ഉയർന്നിരുന്നു.
ഫുഡ് ഇൻസ്പെക്ടർ എത്തി വിശദ പരിശോധന നടത്തി. കാരണം എന്താണെന്നു വ്യക്തമല്ല.
നിറംമാറ്റമുണ്ടായതോടെ വീട്ടുകാർ ആ ചോറ് കഴിച്ചില്ല. റേഷൻ വാങ്ങിയ സാധാരണക്കാർക്കു ചോറിലെ നിറംമാറ്റം വലിയ ആശങ്കയ്ക്കു കാരണമായി.
സംഭവത്തെ കുറിച്ചു വിശദീകരണം നൽകണമെന്നും കാരണം വ്യക്തമാക്കണമെന്നും പഞ്ചായത്ത് അംഗം ലിൻസൻ ആന്റണി ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

