കാക്കനാട് ∙ കലക്ടറേറ്റിൽ കലക്ടർ ജി. പ്രിയങ്കയുടെ ചേംബറിൽ വീണ്ടും മരപ്പട്ടിയും കുഞ്ഞുങ്ങളും.
ഇന്നലെ യോഗത്തിനിടെ സീലിങ്ങിനു മുകളിൽ മരപ്പട്ടി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടു വനം വകുപ്പിനെ വിവരമറിയിച്ചു. സർപ്പ വൊളന്റിയർമാരായ വൽസൻ തുതിയൂരും മുഹമ്മദ് സാദിഖും എത്തി തിരച്ചിൽ നടത്തി.
സീലിങ് പൊളിച്ചപ്പോഴേക്കും മരപ്പട്ടിയും കുഞ്ഞുങ്ങളും അഡ്മിനിസ്ട്രേഷൻ ഹാളിന്റെ മുകൾ ഭാഗത്തേക്കു രക്ഷപ്പെട്ടു. അവധി ദിനത്തിൽ സീലിങ് പൂർണമായി പൊളിച്ചു പരിശോധിക്കാനാണു തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

