ആമ്പല്ലൂർ ∙ ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതര സംസ്ഥാന നിർമാണ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ ദേശീയപാത ആമ്പല്ലൂരിലെ അടിപ്പാത നിർമാണം മന്ദഗതിയിലായി. അടിപ്പാതയുടെ ഒരുഭാഗത്ത് മേൽപാതയിലെ ടാറിങ് നടത്തിയെങ്കിലും മറുഭാഗത്തെ പാർശ്വഭിത്തികളിൽ കോൺക്രീറ്റ് ബ്ലോക്ക് ഉറപ്പിക്കൽ പോലും പൂർത്തിയാക്കാനായിട്ടില്ല.
മണ്ണ് കൂട്ടിയിട്ടുണ്ടെങ്കിലും മറ്റു പണികൾ തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം ഇവർ നാടുകളിലേക്ക് മടങ്ങിയെങ്കിലും കുറച്ച് തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ഒരുഭാഗത്തെ ടാറിങ് ഉൾപ്പെടെയുള്ളവ പൂർത്തീകരിച്ചിരുന്നു. അടുത്ത ആഴ്ച തൊഴിലാളികൾ തിരിച്ചെത്തുമെന്നും ഒരു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാൻ കഴിയുമെന്നും കരാർ കമ്പനി അധികൃതർ പറയുന്നു.
ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച അടിപ്പാത നിർമാണം ഇപ്പോൾ 2 വർഷത്തിനോടടുക്കുകയാണ്. ഒരുക്കമില്ലാതെ ആരംഭിച്ച അടിപ്പാത നിർമാണവും ഗതാഗതക്കുരുക്കും വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു.
സർവീസ് റോഡിലെ സ്ലാബുകൾ ഇടയ്ക്കിടെ തകരുന്നത് ഇപ്പോഴും യാത്രക്കാർക്ക് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

