കോഴിക്കോട്∙ തപസ്യ കലാ-സാഹിത്യ വേദിയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ യുവ എഴുത്തുകാർക്കായി നടത്തിയ സാഹിത്യ മത്സരങ്ങളിൽ കവിതയ്ക്കുള്ള മഹാകവി അക്കിത്തം പുരസ്കാരത്തിന് തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശിയായ സി.അനുശ്രീ ചന്ദ്രൻ അർഹയായിയി. ‘പേറ്റുര’ എന്ന കവിത യാണ് അവാർഡിന് അർഹയാക്കിയത്.
ചെറുകഥയ്ക്കുള്ള ഒ.വി.വിജയൻ പുരസ്കാരത്തിന് തൃശൂർ പുന്നയൂർ സ്വദേശിയായ മിഥുൻ അയ്യപ്പന്റെ ‘അവസാനത്തെ പെണ്ണ്’ എന്ന കഥയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിന്റെ ‘സാംസ്കാരിക നവോത്ഥാനവും എഴുത്തച്ഛനും’ എന്ന വിഷയത്തെക്കുറിച്ചുള്ള ലേഖന മത്സര വിജയിക്കു നല്കുന്ന വി.എം.കൊറാത്ത് പുരസ്കാരത്തിന് പയ്യന്നൂർ സ്വദേശിയായ സുബിൻ ധർമ്മൽ അർഹനായി.
15000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
പി.പി.ശ്രീധരനുണ്ണി, കെ.ജി.രഘുനാഥ്, എം.ശ്രീഹർഷൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. 2026 മേയ് 15, 16 തീയതികളിൽ കോഴിക്കോട് തളി ജൂബിലി ഹാളിൽ നടക്കുന്ന തപസ്യയുടെ സുവർണോത്സവ പരിപാടികളിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

