പെരുമ്പാവൂർ∙ 19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫീഖുൽ മൊല്ല (22), മുസ്തഫ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25,000 രൂപയ്ക്ക് കേരളത്തിലെത്തിച്ച് വിൽക്കും. ഒരു കിലോയുടെയും രണ്ട് കിലോയുടെയും പാക്കറ്റുകളാക്കിയാണ് കച്ചവടം.
മുറിയിൽ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞവർഷം റഫീക്കുൽ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശേരിയിൽ വച്ച് പിടികൂടിയിരുന്നു.
പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ ശിവലാൽ, എസ്ഐമാരായ എം. അഭിജിത്ത്, പി.എം.മുഹമ്മദ്, അബൂബക്കർ, എഎസ്ഐ പി.എ.അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ ടി.എ.അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, സിപിഒമാരായ ഒ.എസ്.ബിപിൻ രാജ്, എബി ഗോപാലൻ, ടോമി തോമസ്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

