ഇടപ്പള്ളി∙ കെഎംഇഎ കോളജ് ഓഫ് ആർക്കിടെക്ചറിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ‘വരവട്ടം’ സമൂഹ കലാപദ്ധതി ആരംഭിച്ചു. ഗവൺമെന്റ് യുപി സ്കൂൾ, ചങ്ങമ്പുഴ പാർക്ക് എന്നിവിടങ്ങളിലായി രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരിപാടി.
ക്യാൻവാസ് പെയിന്റിങ്, ടെറാക്കോട്ട പെയിന്റിങ്, പോട്ടറി, ക്ലേ സ്കൾപ്റ്റിങ്, ഗ്രാഫിറ്റി, ടൈ ഡൈ, തിയറ്റർ തുടങ്ങിയവയിൽ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകും. കലാപ്രദർശനവും ഉണ്ടായിരിക്കും.
കൂട്ടായ്മയുടെ ശക്തിയെ ആസ്പദമാക്കി കലാപ്രവർത്തനങ്ങളിലൂടെ ആശയങ്ങൾ പങ്കുവയ്ക്കുകയും, കലാബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുകയും ചെയ്യുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. പ്രവേശനം സൗജന്യമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

