തിരുവനന്തപുരം ∙ 3 സീറ്റ് നേടുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ടു കൂടുകയും ചെയ്തെങ്കിലും ട്വന്റി 20യ്ക്ക് 19 സീറ്റ് നൽകിയുള്ള പരീക്ഷണം പരാജയപ്പെട്ടെന്ന് ബിജെപി വിലയിരുത്തി. മുന്നണിക്ക് 18% വോട്ടും 12 സീറ്റും ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടലെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ട്വന്റി 20യും ബിഡിജെഎസും മത്സരിച്ച മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെ വോട്ടെങ്കിലും നിലനിർത്താനായത് ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ്.
വോട്ടെടുപ്പിനു തൊട്ടുമുൻപ് എഫ്സിആർഎ വിവാദമുയർന്നത് പാലായിലും തിരുവല്ലയിലും വിജയസാധ്യതയെ ബാധിച്ചു. ബിജെപി– സിപിഎം ഡീൽ എന്ന കോൺഗ്രസ് പ്രചാരണവും മുന്നേറ്റത്തെ ബാധിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
3 സീറ്റിൽ നിന്ന് 2031 തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായി ഉയരുന്ന പ്രവർത്തന ലക്ഷ്യം ഇന്നലെ ബിജെപി നേതൃത്വം പ്രഖ്യാപിച്ചു.
ഈ തിരഞ്ഞെടുപ്പിൽ ബിജെപി 30,000 മുതൽ 65,000 വരെ വോട്ട് നേടിയ 30 മണ്ഡലങ്ങളുണ്ട്. 6 മണ്ഡലങ്ങളിൽ പാർട്ടി രണ്ടാം സ്ഥാനത്താണ്.
നേതാക്കൾ മണ്ഡലങ്ങൾ മാറി മത്സരിക്കുന്നതു തിരിച്ചടിയാണെന്നും പാർട്ടിയുടെ സ്വാധീന മണ്ഡലങ്ങളിൽ പോലും ഇതു തോൽവിക്കു കാരണമായെന്നുമാണു വിലയിരുത്തൽ. കഴക്കൂട്ടത്ത് ആദ്യം തോറ്റെങ്കിലും മണ്ഡലം മാറാതെ പ്രവർത്തിച്ചു മത്സരിച്ച വി.മുരളീധരന്റെയും 2 തവണ പരാജയപ്പെട്ടിട്ടും ചാത്തന്നൂരിൽ പ്രവർത്തിച്ച ബി.ബി.ഗോപകുമാറിന്റെയും ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷവും നേമം കേന്ദ്രീകരിച്ചു പ്രവർത്തിച്ച രാജീവ് ചന്ദ്രശേഖറിന്റെയും വിജയങ്ങൾ മാതൃകയാക്കാനാണു നിർദേശം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

